തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് തന്‍റെ നിലപാടിലുറച്ച് കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍. കമ്മീഷന്‍റെ ഓഫീസ് സെക്രട്ടറിയേറ്റില്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. എങ്കില്‍ മാത്രമേ കമ്മീഷന്‍റെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന് ഔദ്യോഗികമായി അനുവദിച്ച കവടിയാര്‍ ഹൗസിലേക്ക് താമസം മാറ്റിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ ഓഫീസ് അനുവദിക്കാത്തതില്‍ അദ്ദേഹം നേരത്തെയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേരാനും വി.എസ് മറന്നില്ല.