തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സിപിഐയ്ക്കൊപ്പം ചേർന്ന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്ച്യുതാനന്ദനും. പദ്ധതി നടപ്പിലാകില്ലെന്ന് വി.എസ് തുറന്നടിച്ചു. ഏകപക്ഷീയമായി നടപ്പിലാക്കാൻ സർക്കാരിന് ആവില്ലെന്നു പറഞ്ഞ വി.എസ് കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ല ഇതെന്നും ചൂണ്ടിക്കാട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നേരത്തെ അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സർക്കാർ നീക്കം എൽഡിഎഫിന് തലവേദനയാകുന്നു. പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ആവർത്തിച്ച് വ്യക്തമാക്കി. 

സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബുവാണ് സർക്കാരിനെയും വെദ്യുതി മന്ത്രി എം.എം. മണിയേയും തള്ളി രംഗത്തെത്തിയത്. മന്ത്രി അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. പദ്ധതിക്കു പിന്നിൽ പണക്കൊതിയന്മാരായ ചില ഉദ്യോഗസ്ഥരാണെന്നും പ്രകാശ് ബാബു പറഞ്ഞു.