പുതിയ പദവി സംബന്ധിച്ച തീരുമാനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ വിഎസ് അച്യുതാനന്ദന്റെ ഓഫീസ് എംഎല്‍എ ഹോസ്റ്റലില്‍ തുറന്നു. എല്ലാ എംഎല്‍എമാര്‍ക്കുമുള്ള ഓഫീസും സംവിധാനങ്ങളുമാണ് ഇപ്പോള്‍ വിഎസിനുമുള്ളത്. ഇന്ന് രാവിലെ വിഎസ് അച്യുതാനന്ദന്‍ എംഎല്‍എ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്നും തന്റെ പദവിയുടെ കാര്യം പിന്നീട് അറിയാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നേരത്തെ പുതിയ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ ഔദ്ദ്യോഗിക വസതി ഒഴിഞ്ഞ് എകെജി സെന്ററിന് സമീപത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. പുതിയ പദവി സംബന്ധിച്ച തീരുമാനമാവാത്തതിനെ തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലില്‍ തിങ്കളാഴ്ച ഓഫീസ് തുറക്കുകയായിരുന്നു.