തിരുവനന്തപുരം: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ നടപടി ആവശ്യപ്പെട്ട് ശക്തമായ നീക്കങ്ങളുമായി ഭരണപരിഷ്‌കാര കമ്മീന്‍ ആദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ . ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് അന്വേഷണം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി  പിണറായി വിജയന്  വിഎസ് അച്യുതാനന്ദന്‍ കത്ത് നല്‍കി. 

അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നുമാണ് വിഎസിന്റെ ആവശ്യം. പാമ്പാടി നെഹ്‌റു കോളേജ് വനം ഭൂമി കയ്യേറിയിട്ടുണ്ടെന്നും ഭൂമി തിരിച്ച് പിടിക്കാന്‍ മന്ത്രി നേരിട്ട് ഇടപെടണമെന്നും വനം മന്ത്രിയോടും വിഎസ് ആവശ്യപ്പെട്ടു. വനം ഭൂമി പതിച്ച് നല്‍കിയതില്‍ ഉദ്യോഗസ്ഥ ഇടപെടല്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് വിജലന്‍സ് ഡയറക്ടര്‍ക്കും വിഎസ് കത്തയച്ചിട്ടുണ്ട്.