വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോയെന്ന് വിഎസ് അനുശോചിച്ചു.
തിരുവനന്തപുരം: സൈമണ്‍ ബ്രിട്ടോയുടെ നിര്യാണത്തില്‍ വിഎസ് അച്യുതാനന്ദന്‍ അനുശോചനം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമണ്‍ ബ്രിട്ടോ. വിദ്യാര്‍ത്ഥി നേതാവ്, എഴുത്തുകാരന്‍, നിയമസഭാ സാമാജികന്‍, മനുഷ്യസ്നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹനാണദ്ദേഹം.
എസ്എഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരിക്കെ, കെഎസ്‍യു ഗുണ്ടകളുടെ കത്തിമുന ചലനശേഷി നഷ്ടപ്പെടുത്തിയപ്പോഴും, നഷ്ടപ്പെടാത്ത മനോബലത്തോടെ ഇടതുപക്ഷ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോയ സഖാവിന്‍റെ വേര്‍പാട് വ്യക്തിപരമായും വേദനയുളവാക്കുന്നു- വിഎസ് പറഞ്ഞു
