ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. 

തൃശ്ശൂർ: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സ്ത്രികള്‍ ശബരിമലയില്‍ പ്രവേശിച്ചത്. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്തധികാരമാണുള്ളത് ?. ദേവസ്വം ബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്ക് ഏകാഭിപ്രായമാണെന്നും വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു.