തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ് അച്യുതാനന്ദന്‍ പൂന്തുറയിലെത്തി. നേരത്തെ മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികളുടെ വരവിനെ എതിര്‍ത്ത തീരദേശവാസികള്‍ വി.എസിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധത്തിന് മുതിര്‍ന്നില്ല. 

രാവിലെ 11.45-ഓടെ പൂന്തുറയിലെത്തിയ വി.എസ് പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ സാധിക്കുമോ അതെല്ലാം താന്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും, മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കുമെന്നും പറഞ്ഞു.

ദുഖത്തില്‍ ഒപ്പമുണ്ടാക്കുമെന്ന് തൊഴിലാളികള്‍ക്ക് വാക്കു കൊടുത്ത വി.എസ് പിന്നീട് വിഴിഞ്ഞത്തേക്ക് പോയി. ഇന്നലെ വിഴിഞ്ഞത് വന്ന മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ജനരോഷത്തിന് തുടര്‍ച്ചയായി ഇന്ന് പ്രതിരോധമന്ത്രിക്കൊപ്പം വന്ന സംസ്ഥാന മന്ത്രിമാര്‍ക്ക് നേരേയും വലിയ പ്രതിഷേധമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. എന്നാല്‍ ഈ ഘട്ടത്തില്‍ മൈക്ക് കൈയിലെടുത്ത് സംസാരിച്ച പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അവരെ ജനങ്ങളെ സമാധാനപ്പെടുത്തുകയായിരുന്നു.