തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് മറുപടിയാിയ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പില്‍ ലാവലിന്‍ കേസ് സംബന്ധിച്ച പരാമര്‍ശത്തില്‍ തിരുത്ത് വരുത്തി പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്‍. ലാവിലിൻ കേസിന്റെ കാര്യത്തിൽ തന്റെ നിലപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാൻ വ്യക്തമാക്കിയതാണെന്നും ആ കോടതി വിധി ഞാൻ അംഗീകരിക്കുന്നുവെന്നും വി എസ് ആദ്യ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ആ കോടതി വിധിക്കെതിരെ മറ്റൊരു മേൽ കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനുശേഷം എഡിറ്റ് ചെയ്ത പുതിയ പോസ്റ്റില്‍ ആ കോടതി വിധിക്കെതിരെ മറ്റൊരു മേൽ കോടതി വിധി വരുന്നത് വരെ തന്റെ നിലപാടിലും മാറ്റമില്ലെന്ന വരികള്‍ ഒഴിവാക്കി. ആ കോടതിവിധി ഞാന്‍ അംഗീകരിക്കുന്നുവെന്ന് മാത്രമാണ് എഡിറ്റ് ചെയ്ത പോസ്റ്റിലുള്ളത്.