കോഴിക്കോട്: എ.കെ.ജിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എയെ പിന്തുണച്ച് പോസ്റ്റിട്ടതിനെ തുടര്‍ന്ന് പൂട്ടിച്ച സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്റെ ഫേസ്ബുക്ക് പേജ് പുനസ്ഥാപിച്ചു.
സി.പി.എമ്മുകാര്‍ക്ക് ആരെക്കുറിച്ചും എന്തും പറയാം, എന്ന കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സഹികെട്ടാണ് ബല്‍റാം പരാമര്‍ശം നടത്തിയതെന്ന് സിവിക് ചന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ പറഞ്ഞിരുന്നു. ഈ കുറിപ്പ് ചര്‍ച്ചയായതിനു പിന്നാലെയാണ് ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമായത്. ഫേസ്ബുക്ക് പേജ് ലഭ്യമാകാതെ വന്നതോടെ ഫേസ്ബുക്ക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നുവെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
സഖാക്കളുടെ ഒളിവ് ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല. ഉമ്മന്‍ ചാണ്ടി മുതല്‍ ഗാന്ധി വരെയുള്ളകുറിച്ച് എന്ത് പുലയാട്ടും പറയാം, ഏത് ലൈംഗികാപവാദവും പ്രചരിപ്പിക്കാം. തിരിച്ച് കമാന്നൊരക്ഷരം മിണ്ടിപ്പോകരുത്. പ്രണയത്തിലേയോ വിവാഹത്തിലെയോ പ്രായവ്യത്യാസം ബാല ലൈംഗിക പീഡനമൊന്നുമല്ലെന്നും സിവിക് ചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കിയിരുന്നു.
