തിരുവനന്തപുരം: എകെജിക്ക് യഥാര്‍ഥ സ്മാരകം ഉയരേണ്ടത് ഇപ്പോള്‍ എകെജി സെന്റര്‍ നില്‍ക്കുന്ന സ്ഥലത്താണെന്ന് വിടി ബല്‍റാം എംഎല്‍എ. ഗവേഷണ കേന്ദ്രം എന്ന ലക്ഷ്യത്തിൽ നിന്ന് എകെജി സെന്റര്‍ വ്യതിചലിച്ചു. എകെ ആന്‍റണി സർക്കാർ വെറുതെ നൽകിയ 34 സെന്റ് സ്ഥലത്ത് ഇപ്പോൾ പ്രവർത്തിക്കുന്നത് പാർട്ടി ഓഫീസാണെന്നും ബല്‍റാം സഭയില്‍ പറഞ്ഞു. 

എന്ത് ഉദ്ദേശത്തിനാണോ എകെജി സെന്റര്‍ തുടങ്ങിയത്, ആ ഉദ്ദേശത്തിലേക്ക് മടക്കി കൊണ്ടുവരാൻ ശ്രമിക്കണം. എകെജി സ്മാരകത്തിന് വീണ്ടും പണം അനുവദിച്ചത് ജന വഞ്ചനയാണ്. മഹാനായ നേതാവിനെ മുൻനിർത്തി ബജറ്റിൽ 10കോടി അനുവദിച്ചത് പാർട്ടിയുടെ കച്ചവട താത്പര്യമെന്നും ബല്‍റാം കുറ്റപ്പെടുത്തി.