കാസര്‍കോട്: ബൽറാമിനുള്ള കെ സുരേന്ദ്രന്റെ പിന്തുണ, ഇനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് പോലെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.കെ.ജിയെകുറിച്ച് പറഞത് വസ്തുതയല്ല. ഇത് വിമർശനമല്ലെന്നും കോടിയേരി. ബൽറാമിന്റെ പരാമർശം നാട്ടിൽ കലാപമുണ്ടാക്കാനാണ്. 

Add Asianetnews as a Preferred SourcegooglePreferred

കോണ്‍ഗ്രസ് മണിശങ്കർ അയ്യരോട് സ്വീകരിച്ച നിലപാട് എന്തുകൊണ്ട് ബൽറാമിനോട് എടുക്കുന്നില്ല. ഏ.കെ.ജിയെ വിമർശിക്കാൻ കോൺഗ്രസുകാർ മത്സരിക്കുന്നു. തെരുവിലിട്ട് കൊട്ടാനുള്ളതല്ല സിപിഎം നേതാക്കളെന്നും കോടിയേരി. ഇത്തരം നടപടികള്‍ പ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ച് വരുത്തും. സിപിഎമ്മിനെതിരെ കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്നും കോടിയേരി ആരോപിച്ചു.