കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഈരാറ്റു പേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം റഷീദിനെതിരെ കേസെടുത്തത്. അന്വേഷണത്തിന് സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. സന്ദേശം അയക്കാന്‍ ഉപയോഗിച്ച ഫോണും ഫെയ്‌സ് ബുക്ക് ഐ.ഡിയും പരിശോധിക്കും .അതേ സമയം ഇതിന്റെ റിപ്പോര്‍ട്ട് വരാന്‍ കുറഞ്ഞത് ഒന്നരമാസമെങ്കിലും എടുക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവം പുറത്തായതോടെ ചയര്‍മാന്‍ രാജിവയ്ക്കണമന്നാവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്തെത്തി. ഈരാറ്റു പേട്ടയില്‍ യു.ഡി.എഫും ചെയര്‍മാനെ അനുകൂലിച്ച് സി.പി.ഐ എം പ്രവര്‍ത്തകരും പ്രകടനം നടത്തി. സംഭവത്തിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ ഗൂഡാലോചനെയന്നാണ് സി.പി. എമ്മിലെ ചെയര്‍മാന്‍ അനുകൂലികളുടെ ആരോപണം. കേസിനെക്കുറിച്ച് പിന്നീട് പറയാമെന്നാണ് ചെയര്‍മാന്റെ പ്രതികരണം