പത്തനംതിട്ട: മോഷ്ടിച്ച മൊബൈല്‍ ഫോണില്‍ നിന്നും സ്ത്രീകളെ വിളിച്ച് അശ്ശീലം പറഞ്ഞ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വള്ളംകുളം സ്വദേശി സജിത്ത് ചന്ദ്രനാണ് തിരുവല്ല പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ജൂലൈ 25ന് തിരുവല്ല പുഷ്പഗിരി റോഡില്‍ മുന്‍സിപ്പല്‍ പാര്‍ക്കിനു സമീപം കവിയൂര്‍ സ്വദേശിയായ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു.

ഈ ഫോണിൽ സേവ് ചെയ്തിരുന്ന സ്ത്രീകളുടെ നമ്പറുകളിലേയ്ക്ക് പലതവണ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. നിരവധി സ്ത്രീകളാണ് പരാതിയുമായെത്തിയത്. ഫോണ്‍ കോളുകള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണം സജിത്തിന്റെ അറസ്റ്റിലേക്ക് എത്തുകയായിരുന്നു.