ഇന്ന് നടക്കുന്ന ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 

തിരുവനന്തപുരം: ഇന്ന് നടക്കുന്ന ബിജെപി ഹർത്താൽ തള്ളിക്കളയണമെന്ന് വ്യാപാരി വ്യവസായി സമിതി. മിന്നൽ ഹർത്താലുകൾ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇത്തരം ഹർത്താലുകൾ വ്യാപാര മേഖലയിൽ ഉണ്ടാക്കുന്ന നഷ്ടം വിവരണാധീതമാണ്.

വെള്ളപ്പൊക്ക ദുരിതവും സാമ്പത്തീക മാന്ദ്യവും മൂലം പ്രതിസന്ധിയെ നേരിടുന്ന വ്യാപാര വാണിജ്യ മേഖലക്ക് കൂടുതൽ ആഘാതം ഏല്‍പ്പിക്കുന്നതായിരിക്കും ഹർത്താൽ.ഈ ഹർത്താൽ ജനങ്ങൾ തള്ളിക്കളയണം. നാളെ സംസ്ഥാനത്ത് കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന പ്രസിഡന്റ് വികെസി മമ്മദ് കോയ എംഎൽഎയും സംസ്ഥാന സെക്രട്ടറി ഇഎസ് ബിജുവും പ്രസ്താവനയിൽ പറഞ്ഞു.

ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹരമിരിക്കുന്ന സെക്രട്ടേറിയേറ്റിന് മുമ്പിലെ പന്തലിന് സമീപം വേണുഗോപാലന്‍ നായര്‍ എന്നയാള്‍ തീകൊളുത്തി മരിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ബിജെപി ഇന്ന് ഹര്‍ത്താല‍് ആചരിക്കുന്നത്. വേണുഗോപാലന്‍ നായരുടെ മരണം സര്‍ക്കാര്‍ വരുത്തിവച്ചതാണെന്ന് ബിജെപി ആരോപിച്ചു.