പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് നാട്ടുകാര്‍ കോര്‍പ്പറേഷനെ സമീപിച്ചെങ്കിലും നടപടിയില്ല.
കൊല്ലം: ടികെഎം കോളേജിലെ പെണ്കുട്ടികളുടെ ഹോസ്റ്റലില് നിന്നും മലിനജലം സമീപത്തെ വീടുകളിലേക്ക് ഒഴുക്കി വിടുന്നതായി പരാതി. പനി പടര്ന്ന് പിടിക്കുന്ന സാഹചര്യത്തില് അടിയന്തര ഇടപെടല് ആവശ്യപ്പെട്ട് നാട്ടുകാര് കോര്പ്പറേഷനെ സമീപിച്ചെങ്കിലും നടപടിയില്ല.
ടികെഎം എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിന് പുറക് വശമാണ് ശാന്തമ്മയുടേയും ബീനയുടേയും വീട്. ഹോസ്റ്റലില് നിന്നുള്ള മലിനജലമാണ് ഈ വീടുകളിലേക്ക് ഒഴുകി വരുന്നത്. ഒപ്പം അസഹ്യമായ ദുര്ഗന്ധവും. കൊതുക് ശല്യവും കൂടി. മാലിന്യം കലര്ന്ന് കറുത്ത നിറത്തിലുള്ള വെള്ളത്തില് പുഴുവിന്റെ സാന്നിധ്യവുമുണ്ട്.
35 കുടുബങ്ങള് ഈ മേഖലയില് താമസിക്കുന്നുണ്ട്. ഒരാഴ്ചയായി മലിനജലം പുറത്തേക്കൊഴുക്കി വിടുന്നു. ടികെഎം കോളേജ് അധികൃതരെ ബന്ധപ്പെട്ടപ്പോള് അങ്ങനെയാരു പ്രശ്നം ശ്രദ്ധയില്പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി. ഹോസ്റ്റലിലെ മാലിന്യ പ്ലാന്റിലെ ചോര്ച്ചയാകാം മലിനജലം പുറത്തേക്ക് വരാൻ കാരണമെന്നാണ് നാട്ടുകാര് പറയുന്നു. പനി പോലുള്ള പകര്ച്ചവ്യാധികള് വ്യാപകമായ കാലത്തും യാതൊരു കരുതലും കോളേജിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര് ആരോപിച്ചു.
