ദില്ലി: ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയിലെയും രാജ്യ ചരിത്രത്തിലെയും ആദ്യ സംഭവമാകും സുപ്രീം കോടതി ജഡ്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കാണുന്നതെന്ന് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എത്ര ഗൗരവമുള്ള കാര്യമാണ് പറയാന്‍ പോകുന്നത് എന്ന ദില്ലി റിപ്പോര്‍ട്ടര്‍ പി ആര്‍ സുനിലിന്റെ ചോദ്യത്തിന് അല്‍പം കൂടി കാത്തിരിക്കൂവെന്നായിരുന്നു ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ മറുപടി. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിക്ക് പുറത്തത് ഇപ്പോള്‍ വാര്‍ത്താ സമ്മേളനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്.