വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ടുയര്‍ന്ന  നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക ക്രമക്കേടുകള്‍,സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തല്‍ തുടങ്ങിയവ അന്വേഷിക്കാന്‍ 2008 ലാണ് സംസ്ഥാനസര്‍ക്കാര്‍ റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി എംഎ നിസ്സാര്‍ ചെയര്‍മാനായി കമ്മീഷനെ വച്ചത്. കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ5 അടിസ്ഥാനത്തില്‍ വഖഫ് സ്ഥാപനങ്ങളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന് അന്നത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി ഹരന്‍ വ്യക്തമാക്കുകയും റിപ്പോര്‍ട്ട് അംഗീകരിക്കുകയും ചെയ്തിരുന്നു. 

ഈ ഉത്തരവില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപടിയെടുക്കുവാനും, കമ്മീഷന്‍ നിര്‍ദ്ദേശ്ശങ്ങള്‍ നടപ്പിലാക്കാനും ഉത്തരവിട്ടു.അതേസമയം 2016 വരെ ഈ ഉത്തരവ് വെളിച്ചം കണ്ടില്ല.ഈ സാഹചര്യത്തിലാണ് വഖഫ് സംരക്ഷണവേദി കോടതിയില്‍ പൊതുതാത്പര്യഹര്‍ജി നല്‍കിയത്. കേരള വഖഫ് സംരക്ഷണവേദി സംസ്ഥാന വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗൗരവമേറിയ റിപ്പോര്‍ട്ടാണ് എംഎ നിസ്സാര്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നത്.വഖഫ് ബോര്‍ഡിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും, അഴിമതിയും, അനധികൃതനിയമനങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.