വിദ്യാര്‍ത്ഥികളുടെ തുണിയുരിഞ്ഞ് പരിശോധന
ഭോപ്പാല് : ഹോസ്റ്റലില് രക്തം നിറഞ്ഞ പാഡ് കണ്ടെത്തിയതിന്റെ പേരില് വാര്ഡന് പെണ്കുട്ടികളെ വിവസ്ത്രരാക്കി പരിശോധിച്ചതായി പരാതി. 40 ഓളം വിദ്യാര്ത്ഥികള് താമസിക്കുന്ന മധ്യപ്രദേശിലെ ഡോ. ഹരി സിംഗ് ഗൗര് സര്വ്വകലാശാലയിലെ ഹോസ്റ്റലിലാണ് പെണ്കുട്ടികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്.
ഹോസ്റ്റല് പരിസരത്ത് ഉപേക്ഷിച്ച നിലയില് ഉപയോഗിച്ച് രക്തം നിറഞ്ഞ പാഡ് കണ്ടെത്തിയതാണ് വാര്ഡന്റെ ക്രൂര നടപടിയ്ക്ക് കാരണമായത്. സംഭവത്തില് പ്രതിഷേധിച്ച് പരാതി നല്കിയ പെണ്കുട്ടികളോട് സര്വ്വകലാശാല വൈസ് ചാന്സലര് ആര് പി തിവാരി മാപ്പ് പറഞ്ഞു.
നടപടി തീര്ത്തും ദൗര്ഭാഗ്യകരമാണ്. പെണ്കുട്ടികള് സ്വന്തം പെണ്മക്കളെ പോലെയാണ്. അവരോട്് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം അറിയിച്ചു. സംഭവത്തില് അന്വേഷണം നടത്തി വാര്ഡന് എതിരായ ആരോപണം തെളിഞ്ഞാല് നടപടിയെടുക്കുമെന്നും വി സി വ്യക്തമാക്കി.
