ശക്തമായ കാറ്റിന് സാധ്യത കേരളതീരത്ത് ജാഗ്രത നിര്‍ദ്ദേശം
തിരുവനന്തപുരം: കേരള, ലക്ഷദീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റര് വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോ മീറ്റര് വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ദമായിരിക്കാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്ദ്ദേശം. ഇന്ന് ഉച്ചക്ക് (2 മണിമുതൽ അടുത്ത 24 മണിക്കൂര് വരെ മുന്നറിയിപ്പ് ബാധകമായിരിക്കും.
