ആലപ്പുഴ ചാരുംമൂട് മൊബൈല്‍ ഫോണ്‍ ടവര്‍ നന്നാക്കുന്നതിനിടെ കടന്നലാക്രമണം. സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ടെക്നീഷ്യന് ഗുരുതരമായി പരിക്കേറ്റു. കരുനാഗപ്പള്ളി സ്വദേശി മോഹനനാണ് ആക്രമണത്തിന് ഇരയായത്. ഇയാളെ കരുനാഗപ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഇവിടെ അഞ്ച് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കടന്നല്‍ കൊമ്പുകള്‍ ശരീരത്തില്‍ നിന്ന് നീക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
