ജര്‍മന്‍ പരാജയം വന്‍ ആഘോഷമാക്കി ആരാധകരുടെ പ്രതികാരം

മോസ്‌കോ: നാല് വര്‍ഷം മുന്‍പ് ബെലോ ഹോറിസോണ്ടയില്‍ ജര്‍മനിയോട് 7-1ന് പരാജയപ്പെട്ടതിന്‍റെ മുറിവ് ബ്രസീലിയന്‍ ആരാധകര്‍ക്ക് ഇതുവരെ ഉണങ്ങിയിട്ടില്ല. അഞ്ച് തവണ ലോക ചാമ്പ്യന്‍മാരായ ബ്രസീല്‍ സ്വന്തം മണ്ണില്‍ തങ്ങളുടെ ചരിത്ര തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. റഷ്യന്‍ ലോകകപ്പ് തുടങ്ങിയപ്പോള്‍ ആരാധകര്‍ ഉറ്റുനോക്കിയത് ജര്‍മനിക്കെതിരെ ബ്രസീലിന് പകരംവീട്ടാന്‍ അവസരം ലഭിക്കുമോ എന്നാണ്.ഗ്രൂപ്പ് മത്സരങ്ങളില്‍ തന്നെ ദയനീയമായി തോറ്റ് ജര്‍മനി പുറത്തായതോടെ ആ പ്രതീക്ഷകള്‍ ഗോള്‍ബാറിന് പുറത്തായി. എന്നാല്‍ കാത്തിരുന്ന പ്രതികാരം ദക്ഷിണ കൊറിയയോട് രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോറ്റ മത്സരത്തില്‍ ബ്രസീലിയന്‍ ആരാധകര്‍ വീട്ടി. ജര്‍മന്‍ പരാജയം വന്‍ ആഘോഷമാക്കി മാറ്റിയാണ് ലോകമെമ്പാടുമുള്ള ബ്രസീലിയന്‍ ആരാധകര്‍ മുന്‍ തോല്‍വിക്ക് മറുപടി നല്‍കിയത്‍.

കാണാം അത്തരമൊരു ദൃശ്യം...