ഒരു ഭക്തിഗാനം പാടിയാല്‍ എത്രതുക ലഭിക്കും. ഒരു ഗുജറാത്തി ഗായകന് കിട്ടിയത് 50 ലക്ഷം രൂപ
ഒരു ഭക്തിഗാനം പാടിയാല് എത്രതുക ലഭിക്കും. ഒരു ഗുജറാത്തി ഗായകന് കിട്ടിയത് 50 ലക്ഷം രൂപ. നൂറിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് കാണികള് വേദിയിലേക്ക് എറിഞ്ഞത്. ഏതാണ്ട് 50 ലക്ഷത്തോളം രൂപയാണ് വേദിയില് നിന്നും ലഭിച്ചത്. വാര്ത്ത ഏജന്സിയായ എഎന്ഐ ഇതിന്റെ വാര്ത്ത പുറത്തുവിട്ടിട്ടുണ്ട്. ഗ്രാമത്തിലേക്ക് ഒരു അംബുലന്സ് വാങ്ങുവാന് ഗുജറാത്തിലെ വല്സാദ് എന്ന ഗ്രാമത്തിലാണ് പരിപാടി നടത്തിയത്. ഈ ചടങ്ങിലാണ് വേദിയിലേക്ക് 50 ലക്ഷം രൂപ ഒഴുകിയത്.
