മോസ്‌കോ: ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തന്നെ ജപ്പാനും സെനഗലും ജയത്തോടെ തുടങ്ങി. ജപ്പാന്‍ കൊളംബിയയെ 2-1ന് അട്ടിമറിച്ചു. സെനഗല്‍ അതിനുമപ്പുറത്ത് ലോകത്തിന്റെ മൊത്തം ശ്രദ്ധ തങ്ങളിലേക്ക് ആകര്‍ഷിപ്പിച്ചിരിക്കുകയാണ് ജപ്പാന്റേയും സെനഗലിന്റേ ആരാധകര്‍. കൊളംബിയയുമായുള്ള മത്സരശേഷം സ്റ്റേഡിയം വൃത്തിയാക്കിയ ശേഷമാണ് ജപ്പാന്‍ ആരാധകര്‍ പിരിഞ്ഞത്. പോളണ്ടിനെതിരായ മത്സരശേഷം സെനഗല്‍ ആരാധകരും അതേ പാത പിന്തുടര്‍ന്നു. 

ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊണ്ട് നിറഞ്ഞിരുന്നു സ്റ്റേഡിയം. വലിയ ബാഗുമായിട്ടാണ് ഇരു ടീമുകളുടേയും ആരാധകരെത്തിയത്. ഭക്ഷണ അവശിഷ്ടങ്ങള്‍ക്കൊണ്ടും വെള്ളക്കുപ്പികള്‍ക്കൊണ്ടും നിറഞ്ഞിരുന്നു സ്റ്റേഡിയം. മത്സരത്തിന് ശേഷം ഇവര്‍ ഇരുന്ന നിര മുഴുവന്‍ വൃത്തിയാക്കുകയായിരുന്നു ആരാധകര്‍. എന്നാലിത് ആദ്യമായില്ല അവര്‍ ചെയ്യുന്നത്. പല ഫുട്‌ബോള്‍ വേദികളിലും ജപ്പാന്‍ താരങ്ങള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. 

ജപ്പാനീസ് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് ജപ്പാനീസ് ഫുട്‌ബോള്‍ മാധ്യമ പ്രവര്‍ത്തകന്‍ സ്‌കോട്ട് മക്ലന്റീര്‍ പറയുന്നു. എന്തായാലും ഫുട്‌ബോള്‍ ലോകത്തിന് മൊത്തം മാതൃകയായിരിക്കുയാണ് ജപ്പാന്റേയും സെനഗലിന്റേയും  ആരാധകര്‍. ഇരു ടീം ആരാധകരുടേയും പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.