ഹജ്ജിനെത്തുന്നവര്‍ക്കുള്ള എല്ലാം സജ്ജീകരണങ്ങളും ഒരുക്കിയാണ് സൗദി ഇത്തവണയും വിശ്വാസികള്‍ക്ക് ആദിത്യമരുളുന്നത്. സുരക്ഷിതമായി ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കാന്‍ സൗദി സേനയും ഒരുങ്ങി കഴിഞ്ഞു. 

സൈനിക വിന്യാസത്തിനു മുമ്പുള്ള സേനയുടെ ശക്തിപ്രകടനം ശ്വാസമടച്ച് കാണേണ്ടി വരും. പെട്ടിത്തെറികളും ഭീകരാക്രമണങ്ങളും വരെ മോക് ഡ്രില്‍ പ്രകടനത്തില്‍ ഒരുക്കിയായിരുന്നു സൗദി സേനയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം. 

ആയുധങ്ങള്‍ നിറച്ച വാഹനങ്ങള്‍ പട്ടാളക്കാരുടെ അതിശയിപ്പിക്കുന്ന പ്രകടനങ്ങള്‍, വട്ടമിട്ടു പറക്കുന്ന വ്യോമസേനാ വ്യൂഹം ഇങ്ങനെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ സൗദി സേന വിസ്മയം തീര്‍ത്തു.

ലോകം ഭീകരാക്രമണ ഭീഷണി നേരിടുമ്പോള്‍ മക്കയില്‍ നടക്കാനിരിക്കുന്ന ഹജ്ജ് കര്‍മ്മത്തിന് പൂര്‍ണ സുരക്ഷയൊരുക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സൈനിക പരിശീലനവും പ്രകടനവും നടന്നത്. 

എല്ലാ വിഭാഗം സൈനിക സംവിധാനങ്ങളും സംയുക്തമായിട്ടായിരുന്നു പരിശീലനം്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പരേഡില്‍ സന്നിഹിതനായിരുന്നു.