Asianet News MalayalamAsianet News Malayalam

വിധി കേട്ട ശേഷം കരഞ്ഞില്ല, പകരം പ്രതികള്‍ ഓടി; രക്ഷപെടാന്‍ ശ്രമിച്ചവരെ ഓടിപ്പിടിച്ച് ജഡ്ജി;വീഡിയോ

 പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

watch video judge throws off robe chases down suspected-criminals trying to flee courtroom
Author
Washington, First Published Oct 25, 2018, 3:24 PM IST

വാഷിംഗ്ടണ്‍: കോടതിയില്‍ വിധി പറയാനിരിക്കുന്ന, എല്ലാവരും ബഹുമാനത്തോടെ നോക്കി കാണുന്ന ജഡ്ജിയെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, പ്രതികളെ ഓടിച്ചിട്ട് പിടിക്കുന്ന ജഡ്ജിയെ പറ്റി കേട്ടിട്ടുണ്ടാവില്ല. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുന്നത്. വാഷിംഗ്ടണിലെ വിൻലോക്കിലാണ് സോഷ്യല്‍ മീഡിയയെ ത്രസിപ്പിച്ച സംഭവം നടന്നത്.

അമേരിക്കയിലെ ഒരു വാർത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. ടാന്നര്‍ ജേക്കബ്സന്‍,  ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. തുടർന്ന് ജഡ്ജി ഇവർ ചെയ്ത കുറ്റത്തിനനുസരിച്ച് വിധി പുറപ്പെടുവിപ്പിക്കുകയും ചെയ്തു. എന്നാൽ, വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. തങ്ങളുടെ അടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ആരും തന്നെ ഇല്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് ഇവർ ഓടിയത്. എന്നാല്‍, പ്രതികള്‍ ഓടുന്നത് കണ്ട ജഡ്ജി ആര്‍ഡബ്ല്യു ബസാര്‍ഡ് കോട്ടഴിച്ച് വെച്ച് പിന്നാലെ ഓടുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു.

ഇത്തരത്തിൽ കോടതിയിൽ ഹാജരാക്കിയ ഇരുവരും ഇറങ്ങി ഓടുന്നത് രണ്ടാമത്തെ പ്രവാശ്യമാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ നിന്ന് ഇറങ്ങി ഓടിയതിന്  ഹവാര്‍ഡിന്  $50,000 യുഎസ് ഡോളറും  ടാന്നര്‍ ജേക്കബ്സണിന് $100,000 യുഎസ് ഡോളറുമാണ്  പിഴ ചുമത്തിയിരിക്കുന്നത്. എന്തായാലും  പ്രതികളെ ഓടിച്ചിട്ട് പിടികൂടിയ ജഡ്ജി ഒറ്റ രാത്രി കൊണ്ട് അമേരിക്കയില്‍ ഹീറോയായി മാറിയിരിക്കുകയാണ്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios