അര്‍ജന്‍റീന, പോര്‍ച്ചുഗല്‍, ബ്രസീല്‍ ടീമുകള്‍ക്ക് പഠിക്കാനിതാ ഒരു വീഡിയോ
മോസ്കോ: റഷ്യന് ലോകകപ്പ് വമ്പന്മാര്ക്ക് ശവപ്പറമ്പാവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടം പോലും കടക്കാനാവാതെ നിലവിലെ ചാമ്പ്യന്മാരായ ജര്മനി നാട്ടിലേക്ക് മടങ്ങി. സ്പെയിന്, അര്ജന്റീന, പോര്ച്ചുഗല് തുടങ്ങിയ ടീമുകളാവട്ടെ പ്രീ ക്വാര്ട്ടറില് വീണു. ഫേവറേറ്റുകളായെത്തിയ ബ്രസീലിന് ക്വാര്ട്ടറിലും മടക്ക ടിക്കറ്റ് ലഭിച്ചു.
ലാറ്റിനമേരിക്കന് ഫുട്ബോള് തന്നെ വിസ്മൃതിയിലാണ്ട ലോകകപ്പില് വമ്പന്മാര്ക്ക് കാലിടറിയതില് അത്ഭുതമില്ല. ലോകകപ്പില് നിന്ന് പുറത്തായ തങ്ങളുടെ ടീമുകള്ക്കും എതിര് ടീമുകള്ക്കും പറ്റിയ പാളിച്ചകളും പുത്തന് അടവും പറഞ്ഞുകൊടുക്കുകയാണ് ഇപ്പോള് ആരാധകര്. ഇതിനിടെ ആരാധകരുടെ ഉപദേശക്കൂട്ടത്തിലേക്ക് ഒരു വീഡിയോ എത്തി.
വീടിന്റെ പുറത്തുനിന്ന് ജനാലവഴി പന്ത് ഉള്ളിലേക്ക് കടത്തുന്ന മനോഹര സെറ്റ് പീസാണ് സംഭവം. അര്ജന്റീന, പോര്ച്ചുഗല്, ബ്രസീല് ടീമുകള് ഇദേഹത്തില് നിന്ന് ക്ലാസുകള് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില് ഈ വീഡിയോ പ്രചരിക്കുകയാണ്. ഇയാളുടെ ശിഷ്യത്വം സ്വീകരിച്ചാല് പ്രകടനം മെച്ചപ്പെടുത്താമെന്നാണ് ആരാധകരുടെ പക്ഷം. ആ മനോഹര ഫ്രീകിക്ക് കാണാം...
