കൊച്ചി: മെട്രോ കോച്ചിൽ ചോർച്ച യെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോയിൽ വിശദീകരണവുമായി മെട്രോ അധികൃതര്‍. കോച്ചിനകത്തെ എ.സിയിൽ നിന്നുണ്ടായ ചോ‍ർച്ചയാണിതെന്നും മഴമൂലമുലമുണ്ടായ ചോർച്ചയല്ലെന്നും കെ.എംആർ.എ. വിശദീകരിച്ചു. എ.സിയിലെ ചോർച്ച ശ്രദ്ധയിൽ പെട്ട ഉടൻ അത് പരിഹരിക്കാനുള്ള പ്രവർത്തനം തുടങ്ങിയെന്നും മറ്റ് കോച്ചുകളിലുള്ള ഈ തകരാറുകളും പരിഹരിച്ചുവരികയാണെന്നും മെട്രോ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം യാത്രക്കിടയിലാണ് എ.സിയിൽ നിന്ന് ചോർച്ചയുണ്ടായത്.യാത്രക്കാരിൽ ഒരാൾ ഇത് മൈബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.