കടുത്ത വേനലിലും കുട്ടനാട്ടിലെ റോഡില്‍ വെള്ളപ്പൊക്കം- വീഡിയോ

ആലപ്പുഴ: കടുത്ത വേനലിലും കുട്ടനാട്ടിലെ എസി റോഡില്‍ വെള്ളപ്പൊക്കമാണ്. മഴക്കാലത്ത് പകര്‍ത്തിയ ദൃശ്യങ്ങളല്ലിത്. കൊടും വേനലില്‍ കുട്ടനാട്ടുകാര്‍ ശുദ്ധജലത്തിനായി നെട്ടോടമോടുമ്പോഴാണ് എസി റോഡില്‍ നിന്നാണ് ഈ കാഴ്ച. നെടുമുടി പണ്ടാരക്കുളത്തിനടുത്ത് എസി റോഡ് വെള്ളത്തില്‍ മുങ്ങിപ്പോയി. ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയും മറ്റും യാത്രചെയ്യുന്നവര്‍ക്കും ഈ വെള്ളപ്പൊക്കം പണികൊടുത്തു പുറത്തുനിന്നുള്ളവര്‍ക്ക് ഇത് കൗതുക കാഴ്ചയാണെങ്കിലും കുട്ടനാട്ടുകാര്‍ക്ക് ഇത് ശീലമാണ്.

നെടുമുടി പണ്ടാരക്കുളം കായല്‍ പാടശേഖരത്തില്‍ രണ്ടാംകൃഷിക്കായി വെളളം കയറ്റിയതും ശക്തമായി പെയ്ത വേനല്‍മഴയും കൂടെ തണ്ണീര്‍മുക്കം ബണ്ടിന്‍റെ ഷട്ടറുകള്‍ തുറന്നതുമാണ് വലിയ വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. പാടശേഖരത്തിലെ വെള്ളം അടിച്ച് വറ്റിച്ച് ജലനിരപ്പ് കുറക്കാന്‍ ജില്ലാ ഭരണകൂടം പാടശേഖരസമിതിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍.