നേരത്തെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് തൊട്ടടുത്ത് എത്തിയതോടെ ഷട്ടര്‍ രണ്ട് മീറ്ററായി ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 200 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണിപ്പോള്‍.

എറണാകുളം: ഇടമലയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. 169 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോള്‍ 168.98 മീറ്റര്‍ വരെ വെള്ളം നിറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്.

നേരത്തെ ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം ഉയര്‍ത്തിയാണ് വെള്ളം പുറത്തേക്ക് കളഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് തൊട്ടടുത്ത് എത്തിയതോടെ ഷട്ടര്‍ രണ്ട് മീറ്ററായി ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 200 ഘന മീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കുകയാണിപ്പോള്‍. അതേസമയം മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി ഡാമിലെ ജലനിരപ്പും താഴുകയാണ്. രാത്രി 2400.18 അടിയാണ് ജലനിരപ്പ്. കാലാവസ്ഥ കൂടി പരിഗണിച്ച് മാത്കമേ ഷട്ടറുകള്‍ അടയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ഇടുക്കി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം ഒഴുകിയെത്തിയിട്ടും പെരിയാറില്‍ കാര്യമായ വെള്ളപ്പൊക്ക ഭീഷണിയില്ലാത്തതിന്‍റെ ആശ്വാസത്തിലാണ് പെരിയാര്‍ തീരദേശവാസികള്‍. ‍മിക്ക സ്ഥലത്തും ഇന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.