ഉത്തരകൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നുമായി പ്രണയത്തിലാണെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധങ്ങളുടെ പ്രകടനം കൊണ്ട് ലോകത്തെ വിറപ്പിച്ച കിമ്മില്‍ നിന്ന് സ്നേഹത്തോടെയുള്ള കിട്ടുന്ന കത്തുകള്‍ തെളിവായി കാണിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. വിര്‍ജീനിയയില്‍ നടന്ന റാലിയില്‍ കിമ്മിനെക്കുറിച്ച് വാനോളം പുകഴ്ത്തിയായിരുന്നു ട്രംപിന്റെ പ്രഭാഷണം.

വാഷിങ്ടണ്‍ : ഉത്തരകൊറിയയുടെ പരമാധികാരി കിം ജോങ് ഉന്നുമായി പ്രണയത്തിലാണെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആണവായുധങ്ങളുടെ പ്രകടനം കൊണ്ട് ലോകത്തെ വിറപ്പിച്ച കിമ്മില്‍ നിന്ന് സ്നേഹത്തോടെയുള്ള കിട്ടുന്ന കത്തുകള്‍ തെളിവായി കാണിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം. വിര്‍ജീനിയയില്‍ നടന്ന റാലിയില്‍ കിമ്മിനെക്കുറിച്ച് വാനോളം പുകഴ്ത്തിയായിരുന്നു ട്രംപിന്റെ പ്രഭാഷണം.

കിം അയക്കുന്ന കത്തുകള്‍ അദ്ദേഹവുമായി പ്രണയത്തില്‍ വീഴാന്‍ പ്രേരിപ്പിക്കുന്നതാണെന്നും ട്രംപ് പറഞ്ഞു. ഇരു നേതാക്കള്‍ക്ക് ഇടയില്‍ ഉടന്‍ ഒരു കൂടിക്കാഴ്ചയ്ക്ക് കൂടി അവസരമൊരുക്കുന്നതിന് സാധ്യതകള്‍ ഉയര്‍ത്തുന്നതാണ് കിമ്മിന്റെ പുതിയ കത്തെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ സിംഗപ്പൂരില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ഇരു നേതാക്കളും സമാധാന കരാറില്‍ ഒപ്പുവച്ചത്. 

ഉത്തര കൊറിയയില്‍ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ അപലപിച്ച് യുഎന്‍ നിലപാട് എടുക്കുമ്പോഴാണ് കിമ്മിനെ ട്രംപ് വാനോളം ഉയര്‍ത്തുന്നത്. നേരത്തെ കിമ്മിനെ റോക്കറ്റ് മനുഷ്യനെന്ന് വിശേഷിപ്പിച്ച ട്രംപിന് കിമ്മുമായുള്ള ബന്ധങ്ങളില്‍ വന്ന മാറ്റം ലോകമൊട്ടാകെയാണ് ചര്‍ച്ച ചെയ്യുന്നത്. പരസ്പരമുള്ള പോരു വിളികള്‍കൊണ്ട് നേരത്തെ വാര്‍ത്തകളില്‍ ഇരു നേതാക്കളും നിറഞ്ഞു നിന്നിരുന്നവരാണ്.