കൃത്യ സമയം പാലിച്ച് ഓടുന്ന ട്രെയിൻ സർവ്വീസാണ് ഇന്ത്യക്കാർക്ക് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ
തിരുവനന്തപുരം: ബുള്ളറ്റ് ട്രെയിനുകളല്ല, കൃത്യ സമയം പാലിച്ച് ഓടുന്ന ട്രെയിൻ സർവ്വീസാണ് ഇന്ത്യക്കാർക്ക് വേണ്ടതെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. ഉയർന്ന നിലയിൽ ജീവിക്കുന്നവരാണ് ബുള്ളറ്റ് ട്രെയിനുകളെ ആശ്രയിക്കുന്നത്. സാധാരണക്കാർക്ക അത് അപ്രാപ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൃത്തിയുള്ള ശുചിത്വ സംവിധാനവും യാത്രാ സുരക്ഷയുമാണ് ആവശ്യം എന്നും അദ്ദേഹം കൂട്ടിചച്ചേർത്തു.
രാജ്യത്ത് തിരുത്തൽ ആവശ്യമാണ്. സ്വാതന്ത്ര്യം കിട്ടി അനേക വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും ജനസംഖ്യയുടെ മൂന്നീലോരു ഭാഗം ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അതിനൊരു മാറ്റം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മെട്രോ റെയിൽ സംവിധാനങ്ങളുടം നിലവാരത്തിന്റെ മാനദണ്ഡം നിശ്ചയിക്കാനുള്ള സമിതി അധ്യക്ഷനായി ഇ. ശ്രീധരനെയാണ് കേന്ദ്ര സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ബുള്ളറ്റ് ട്രെയിൻ എന്ന ആശയം നടപ്പിൽ വരുത്താനുള്ള സർക്കാരിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കവെയാണ് ഇദ്ദേഹം ഇത്തരമൊരു സംശയം ഉന്നയിച്ചിരിക്കുന്നത്.
