Asianet News MalayalamAsianet News Malayalam

ഡികെ ശിവകുമാറിനെതിരായ റെയ്ഡ് ഇന്ന് തുടരും

Wealth influence controversy The importance of D K Shivakumar
Author
First Published Aug 3, 2017, 9:20 AM IST

ബം​​​​ഗ​​​​ളൂ​​​​രു: ബി​​​​ജെ​​​​പി​​​​യെ ഭ​​​​യ​​​​ന്ന് ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ റി​​​​സോ​​​​ർ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച 44 ഗു​​​​ജ​​​​റാ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ താ​​​​മ​​​​സ​​​​ത്തി​​​​നു ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക ഊ​​​​ർ​​​​ജ മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ലും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലും ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പ് റെ​​​​യ്ഡ് തുടരും.  ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലും ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​മാ​​​​യി 64 സ്ഥ​​​​ല​​​​ത്ത് ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ പ​​​​ത്തു കോ​​​​ടി രൂ​​​​പ​​​​യും ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി ആ​​​​ദാ​​​​യ നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു. രാ​​​​ഷ്‌​​​​ട്രീ​​​​യ പ​​​​ക​​​​പോ​​​​ക്ക​​​​ലി​​​​നാ​​​​യി ബി​​​​ജെ​​​​പി കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണെ​​ന്നു പ്രതിപക്ഷ ക​​​​ക്ഷി​​​​ക​​​​ൾ ആ​​​​രോ​​​​പി​​​​ച്ചു. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ൽ പ്ര​​​​തി​​​​പ​​​​ക്ഷം ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​മു​​​​യ​​​​ർ​​​​ത്തി. റെ​​​​യ്ഡി​​​​നെ​​​​തി​​​​രേ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ വി​​വി​​ധ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. 

ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് 7.9 കോ​​​​ടി രൂ​​​​പ​​​​യും ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ​​​​നി​​​​ന്ന് 2.23 കോ​​​​ടി രൂ​​​​പ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​താ​​​​യി ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. റി​​​​യ​​​​ൽ എ​​​​സ്റ്റേ​​​​റ്റ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന് ക​​​​ണ​​​​ക്കി​​​​ൽ​​​​പ്പെ​​​​ടു​​​​ത്താ​​​​ത്ത വ​​​​ൻ നി​​​​ക്ഷേ​​​​പ​​​​മു​​​​ണ്ടെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ‌​​​​ന്നാ​​​​യി​​​​രു​​​​ന്നു റെ​​​​യ്ഡ്. സിം​​​​ഗ​​​​പ്പു​​​​രി​​​​ലും മ​​​​റ്റു വി​​​​ദേ​​​​ശ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലെ കോ​​​​ള​​​​ജി​​​​ലെ ലോ​​​​ക്ക​​​​റി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ടു​​​​ത്ത​​​​ത്. ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ ബ​​​​ന്ധു​​​​വി​​​​ന്‍റെ പേ​​​​രി​​​​ലു​​​​ള്ള​​​​താ​​​​ണു ലോ​​​​ക്ക​​​​ർ.

എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ പാ​​​​ർ​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഈ​​​​ഗി​​​​ൾ​​​​ട​​​​ൺ ഗോ​​​​ൾ​​​​ഫ് റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് സം​​​​ഘം ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു.  റി​​​​സോ​​​​ർ​​​​ട്ടി​​​​ൽ​​​​വ​​​​ച്ച് ചോ​​​​ദ്യം​​​​ചെ​​​​യ്ത​​​​ശേ​​​​ഷ​​​​മാ​​​​ണു മ​​​​ന്ത്രി​​​​യെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്.ഉച്ചയോടെ അദ്ദേഹത്തെ വിട്ടയച്ചു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്നു ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ബം​​​​ഗ​​​​ളൂ​​​​രുവിലെ​​​​ത്തി​​​​യ ശി​​​​വ​​​​കു​​​​മാ​​​​ർ റി​​​​സോ​​​​ർ​​​​ട്ടി​​​​ലാ​​​​ണു ത​​​​ങ്ങി​​​​യ​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ മു​​​​റി​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ന്നും ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ മു​​​​റി​​​​യി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണു പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നും ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ 120 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് സം​​​​ഘ​​​​ത്തി​​​​നു സു​​​​ര​​​​ക്ഷ​​​​യൊ​​​​രു​​​​ക്കി പാ​​​​രാമി​​​​ലി​​​​ട്ട​​​​റി സേ​​​​നാം​​​​ഗ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. പ​​​​രി​​​​ശോ​​​​ധ​​​​നാ സ​​​​മ​​​​യം മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​ണെ​​​​ന്നും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ റി​​​​സോ​​​​ർ‌​​​​ട്ടി​​​​ലെ​​​​ത്തി​​​​യ​​​​തു പി​​​​ന്നീ​​​​ടു സം​​​​ഭ​​​​വി​​​​ച്ച കാ​​​​ര്യമാണെന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അവകാശപ്പെട്ടു.
ഒ​​​​രു രാ​​​​ജ്യ​​​​സ​​​​ഭാ സീ​​​​റ്റി​​​​നു വേ​​​​ണ്ടി കേ​​​​ട്ടു​​​​കേ​​​​ൾ​​​​വി​​​​യി​​​​ല്ലാ​​​​ത്ത പ്ര​​​​തി​​​​കാ​​​​ര​​​​ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണു ബി​​​​ജെ​​​​പി കൈ​​​​ക്കൊ​​​​ള്ളു​​​​ന്ന​​​​തെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വും ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​ള്ള രാ​​​​ജ്യ​​​​സ​​​​ഭാ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യ അ​​​​ഹ​​​​മ്മ​​​​ദ് പ​​​​ട്ടേ​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. 

ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ആ​​​​റു കോ​​​​ൺ​​​​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​ർ പാർട്ടി വിട്ട് നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വം രാ​​​​ജി​​​​വ​​​​ച്ചു. ഇ​​​​തി​​​​ൽ മൂ​​​​ന്നു പേ​​​​ർ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്നു. ഒ​​​​രാ​​​​ൾ രാ​​​​ജ്യ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു. 15 കോ​​​​ടി രൂ​​​​പ വീതം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് ബി​​​​ജെ​​​​പി ത​​​​ങ്ങ​​​​ളു​​​​ടെ എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ ചാ​​​​ക്കി​​​​ട്ടു​​​​പി​​​​ടി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ൾ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്. കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ മ​​​​റു​​​​ക​​​​ണ്ടം ചാ​​​​ടു​​​​ന്ന​​​​ത് ഒ​​​​ഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് പാ​​​​ർ​​​​ട്ടി ഭ​​​​രി​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലേ​​​​ക്ക് ഗു​​​​ജ​​​​റാ​​​​ത്ത് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രെ കൊ​​​​ണ്ടു​​​​വ​​​​ന്ന​​​​ത്. ഇ​​​​വ​​​​ർ​​​​ക്ക് എ​​​​ല്ലാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളു​​​​മൊ​​​​രു​​​​ക്കി​​​​യ​​​​തു മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റാ​​​​ണ്. ഇ​​ന്ത്യ​​യി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും ധ​​നി​​ക​​രാ​​യ മ​​ന്ത്രി​​മാ​​രി​​ലൊ​​രാ​​ളാ​​ണ്. 

Follow Us:
Download App:
  • android
  • ios