കഴിഞ്ഞ ദിവസം കൊളവല്ലൂർ ചേരിക്കലിൽ വച്ച് 20 നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു.
കണ്ണൂര്‍: കണ്ണൂരിലെ കൊളവല്ലൂരിൽ വീണ്ടും ആയുധശേഖരം കണ്ടെത്തി. കഴിഞ്ഞ ദിവസം കൊളവല്ലൂർ ചേരിക്കലിൽ വച്ച് 20 നാടൻ ബോംബുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീണ്ടും ആയുധശേഖരം കണ്ടെത്തിയത്. മൂന്ന് നാടൻ ബോബ് , ഒരു സ്റ്റീൽ ബോംബ് , രണ്ട് വാള് , 18 ചെറിയ ഇരുമ്പുവടികൾ എന്നിവയാണ് കണ്ടെത്തിയത്.
ഇന്നലെ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് 20 നാടൻ ബോംബുകൾ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയിൽ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു ബോംബുകൾ. പൊലീസിന് നേരെ അക്രമണവും, വീടുകൾക്ക് നേരെ ബോംബേറും നടന്ന മേഖലയാണ് കൊളവല്ലൂർ.
