വീണ്ടും ദളിത് ആക്രമണം ദളിത് ബാലന് മർദ്ദനം മോജ്ഡി ചെരുപ്പ് ധരിച്ചതിന് നാല് പേർക്കെതിരെ കേസ്
അഹമ്മദാബാദ്: മേൽത്തരം ഷൂസ് ധരിച്ചതിന് ഗുജറാത്തിൽ ദളിത് ബാലന് മേൽജാതിക്കാരുടെ ക്രൂര മർദ്ദനം. മഹാരാഷ്ട്രയിൽ പൊതുകിണറ്റില്‍ കുളിച്ചതിന് ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചതിന് പിന്നാലെയാണ് വീണ്ടും ദളിത് ആക്രമണം. മേഹ്സാന ജില്ലിയിലെ ബാഹുചരാജിയിൽ 13കാരനായ ദളിത് ബാലനെ നാല് പേർ തല്ലിചതച്ചത്. രജപുത്രര്‍ ഉപയോഗിക്കുന്ന മോജ്‍ഡി ചെരുപ്പ് ധരിച്ചതിനാണ്
രജ്പുത് യുവാക്കളുടെ മര്‍ദനം.
ജീൻസും മോജ്‍ഡി ചെരുപ്പും സ്വർണ്ണമാലയും ധരിച്ചാൽ രജ്പുത് ആകില്ലെന്ന് ആക്രോശിച്ചു കൊണ്ടാണ് തല്ലിയത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. ഉപദ്രവിക്കരുതെന്ന് ബാലൻ അക്രമികളോട് അപേക്ഷിക്കുന്നത് വീഡിയോയിൽ കാണാം. മറ്റുള്ളവർക്ക് പാഠമാകാൻ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും വീഡിയോ പകര്‍ത്തിയാള്‍ പറയുന്നുണ്ട്. കുട്ടിയുടെ പരാതിയെ തുടർന്ന് നാല് പേർക്കെതിരെ കേസെടുത്തു.
