വേനല്‍മഴ തുടരും കാലവര്‍ഷം നേരത്തെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത മത്സ്യതൊഴിലാളികള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: കേരളത്തില് അടുത്ത ഒരാഴ്ച അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. ജൂൺ ഒന്നിന് മുമ്പ് കാലവര്ഷം സംസ്ഥാനത്ത് എത്തുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല് മഴ ശക്തമായി തന്നെ തുടരും. അറബിക്കടലിലിലു ബംഗാള് ഉള്ക്കടലിലും രൂപപ്പെട്ട അന്തരീക്ഷ ചുഴികള് ശക്തമായി തുടരുന്നതാണ് കാരണം.
ജില്ലാ കളക്ടര്മാര്ക്ക് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കിക്കഴിഞ്ഞു. ബീച്ചുകളില് വിനോദ സഞ്ചാരികള് ഇറങ്ങുന്നതിന് വിലക്ക് ഏര്പ്പെടുത്തി. ഉയര്ന്ന തിരമാലകള്ക്ക് സാധ്യതയുള്ളതിനാല് അടുത്ത 5 ദിവസത്തേക്ക് മത്സ്യതൊഴിലാളികള് കടലില് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും അറിയിച്ചു.
25 ശതമാനം അധികം വേനല്മഴയാണ് സംസ്ഥാനത്ത് കിട്ടിയിരിക്കുന്നത്. 8 ജില്ലകളില് പ്രതീക്ഷിച്ചതിനെക്കാള് അധികമഴ ലഭിച്ചിട്ടുണ്ട്. 2 വേനല് മഴ തീരും മുമ്പ് കാലവര്ഷവുമെത്തും. ജൂൺ ആദ്യം എത്തേണ്ട കാലവര്ഷം ഈ 29ന് തന്നെ എത്താനാണ് സാധ്യത.
