കാലാവസ്ഥാ വ്യതിയാനം മൂലം ധ്രുവക്കരടികള്‍ മരണത്തിന്റെ വക്കില്‍. ലോകത്ത് കാലാവസ്ഥാ വ്യതിയാനം അതിഭീകരമായ ദുരന്തങ്ങള്‍ക്ക് വഴിതെളിക്കും എന്നതിന് മറ്റൊരു തെളിവുകൂടി. അന്റാര്‍ട്ടിക്കയില്‍ നിന്നും നീങ്ങിമാറുന്ന വന്‍ മഞ്ഞുപാളികളാണ് ധ്രുവക്കരടികളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്നത്. 

ഭൂമിയിലെ ആഗോള താപനത്തിന്റെ ഫലമായി തെന്നി നീങ്ങുന്ന മഞ്ഞുപാളികള്‍ ധ്രുവക്കരടികളുടെ ഭക്ഷണമാണ് ഇല്ലാതാക്കുന്നത്. കടലിലെ നീര്‍നായകള്‍, ചെറിയ തിമിംഗലങ്ങള്‍ എന്നിവയാണ് ധ്രുവക്കരടികളുടെ പ്രധാന ഭക്ഷണം. ഭീമാകാരമായ മഞ്ഞുപാളികള്‍ തകര്‍ന്ന് കടലില്‍ ഒഴുകി പോകുന്നതോടെ ഇവയുടെ ഭക്ഷണവും നഷ്ടപ്പെടുകയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം ഏറ്റവുമധികം ദുരന്തമനുഭവിക്കുന്ന ജീവിവര്‍ഗ്ഗമാണ് ഇന്ന് ധ്രുവക്കരടികള്‍.

25 - 30 വര്‍ഷം വരെ ജീവിച്ചിരിക്കുന്ന ധ്രുവക്കരടികള്‍ അവയുടെ ആയുസിന്റെ നല്ല പ്രായത്തില്‍ ഏതാണ്ട് 750 കിലോയോളം ഭാരം വെയ്ക്കും. എന്നാല്‍ ധ്രുവപ്രദേശത്തെ മഞ്ഞുരുകുന്നതുംമൂലം ഭക്ഷണം കിട്ടാതെ അലയുകയാണ് ധ്രുവക്കരടികള്‍. കഴിഞ്ഞ ദിവസം നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ പുറത്തുവിട്ട മരണാസന്നനായ ധ്രുവക്കരടിയുടെ വീഡിയോ ആര്‍ട്ടിക്കില്‍ അവ അനുഭവിക്കുന്ന ദാരിദ്രത്തിന്റെ നേര്‍ സാക്ഷ്യമാണ്. വീഡിയോയിലെ ധ്രുവക്കരടി വീശപ്പ് മീലം നടന്നു നീങ്ങാനാകാതെ നില്‍ക്കുന്നതും. നടന്നുനീങ്ങുന്നതും ആരുടെയും കരളലിയിക്കും.