തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത കൂടാന്‍ സാധ്യത

കൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കി.മീ മുതല്‍ 45 കി.മീ വരെ ആകുവാന്‍ സാധ്യത. കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിട്ടുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ (മേഖല) എറണാകുളം നിര്‍ദ്ദേശം നല്‍കി.