2000 മീറ്ററിന് താഴെയായിരിക്കും ദൂരക്കാഴ്ചയെന്നാണ് കാലാവസ്ഥാ നിരീക്ഷണം വിഭാഗം അറിയിച്ചത്.

ദുബായ്: യു.എ.ഇയിലെ പല പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല്‍ കനത്ത പൊടുക്കാറ്റ് അടിച്ചുവീശുകയാണ്. ദൂരക്കാഴ്ച ദുഷ്കരമാകുമെന്നതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവരും കടലില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.

2000 മീറ്ററിന് താഴെയായിരിക്കും ദൂരക്കാഴ്ചയെന്നാണ് കാലാവസ്ഥാ നിരീക്ഷണം വിഭാഗം അറിയിച്ചത്. ഉച്ചയ്‌ക്ക് രണ്ട് മണി വരെ പൊടിക്കാറ്റ് നീണ്ടുനില്‍ക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഉച്ചയ്‌ക്ക് 2.08ന് പുറത്തിറക്കിയ പുതിയ മുന്നറിയിപ്പിലും കാറ്റ് ഇപ്പോഴും അറേബ്യന്‍ ഗള്‍ഫിന്റെ പലഭാഗങ്ങളിലും നിലനില്‍ക്കുന്നതായാണ് അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ 45 ഡിഗ്രിയോളം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ധിക്കുമെന്നാണ് പ്രവചനം. അല്‍ ബറഖ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നിരുന്നു. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.