ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം: കേരള, -കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റര് വേഗതയില് കാറ്റടിക്കാന് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചില അവസരങ്ങളിൽ കാറ്റിന്റെ വേഗത 55 കിലോമീറ്റര് വരെ ഉയരാനും സാധ്യതയുണ്ട്. കടല് പ്രക്ഷുബ്ധമാകാൻ സാധ്യധയുള്ളതിനാല് മത്സ്യത്തൊഴിലാളികൾ കേരള കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് പോകരുതെന്നും അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.
