മണിക്കൂറില്‍ 35 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്
തിരുവനന്തപുരം: കര്ണാടക, കേരള, ലക്ഷദ്വീപ് തീരങ്ങളില് ശക്തമായ കാറ്റടിക്കാന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികള് ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില് 35 മുതല് 55 കിലോമീറ്റര് വരെ വേഗതയില് കാറ്റ് വീശാന് സാധ്യതയുണ്ട്. ശക്തമായ തിരമലകള്ക്കും സാധ്യതയുള്ളതിനാല് കേരളം,കര്ണാടക, ലക്ഷദ്വീപ് തീരങ്ങളില് മത്സ്യത്തൊഴിലാളികള് കടലില് ഇറങ്ങരുതെന്നും അധികൃതര് അറിയിച്ചു.
