Asianet News MalayalamAsianet News Malayalam

പാക് ആര്‍മിയുടെ വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടു; ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാന്‍

ഹോളണ്ട്, ഓസ്ട്രേലിയ, ബ്രിട്ടന്‍, സൗദി തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സെെറ്റ് ലഭിക്കുന്നില്ലെന്ന് വക്താവ് ഡോ മുഹമ്മദ് ഫെെസല്‍ പറഞ്ഞു

website of pak army hacked
Author
Lahore, First Published Feb 17, 2019, 9:00 PM IST

ദില്ലി: പാകിസ്ഥാന്‍ ആര്‍മിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്‍റെയും വെബ്സെെറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഇന്നലെ രാത്രിയോടെ പാക്കിസ്ഥാന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വെബ്സെെറ്റ് ബ്ലോക്ക് ആവുകയായിരുന്നു. ഹോളണ്ട്, ഓസ്ട്രേലിയ, ബ്രിട്ടന്‍, സൗദി തുടങ്ങി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്‍റെ സെെറ്റ് ലഭിക്കുന്നില്ലെന്ന് വക്താവ് ഡോ മുഹമ്മദ് ഫെെസല്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് ഐടി സംഘമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരായ ഹാക്കേഴ്സ് ആണ് ഇതിന് പിന്നിലെന്നാണ് പാകിസ്ഥാന്‍ വിശ്വസിക്കുന്നതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്സെെറ്റ് 2017 ജൂണില്‍ ഇന്ത്യന്‍ ഹാക്കേഴ്സ് വികൃതമാക്കിയിരുന്നു.

അതിന് ശേഷം ഡിസംബറില്‍ കറാച്ചി പൊലീസിന്‍റെ വെബ്സെെറ്റും ഹാക്ക് ചെയ്തുവെന്നും ഡോണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഔദ്യോഗിക വെബ്സെെറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios