2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്.

സൂറത്ത്: അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ക്ഷണക്കത്ത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വധുവിന്റെ വീട്ടുകാർ തയ്യാറാക്കിയ ക്ഷണക്കത്തിലാണ് ആവശ്യം. 

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് വേണ്ടി നിങ്ങളുടെ വോട്ട് എന്നതാണ് ഞങ്ങള്‍ക്കുള്ള സമ്മാനം എന്നായിരുന്നു ക്ഷണക്കത്തിലെ പരാമര്‍ശം. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ് ഈ ക്ഷണക്കത്ത്. ഇതുകൂടാതെ മംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

Scroll to load tweet…

ഭരണത്തിലേറിയതിനുശേഷം മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചു നേട്ടങ്ങളെക്കുറിച്ചും പരാമർശിച്ചുളള വിവാഹ ക്ഷണക്കത്ത് പുറത്തുവന്നിട്ടുണ്ട്. ഭൂഷൺ ബ്രാൻസൺ എന്നായളാണ് അത്തരത്തിലുള്ളൊരു ക്ഷണക്കത്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്.