ദില്ലി: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ ആഢംബര ആശ്രമമാണ് ദേരാ. ബലാത്സംഗ കേസില്‍ 20 വര്‍ഷം ശിക്ഷിച്ച റാം റഹീം സിങ്ങിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ആണ് അത്യാഢംബരത്തിന്‍റെ കഥ പുറം ലോകമറിഞ്ഞത്. റെയ്ഡിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. 

വില കൂടിയ പ്രത്യേക ഡിസൈനിലുള്ള ടൈലുകള്‍ പതിപ്പിതാണ് റാം സിങ്ങിന്‍റെ വീടിന്റെ ചുവരുകള്‍. വില കൂടിയ ഫര്‍ണ്ണിച്ചറുകളും വീടിനുള്ളില്‍ നിറയെ കാണാം. സ്വീകരണ മുറിയിലെത്തുന്ന അതിഥികളെ സ്വീകരിക്കുന്നത് റാം റഹീമിന്റെ വലിയ ഛായാചിത്രങ്ങളാണ്. കണ്ണഞ്ചിപ്പിക്കുന്ന ആഢംബര മുറിയിലായിരുന്നു സ്വാമിയുടെ പള്ളിയുറക്കം. 

പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്വാമിയുടെ കിടപ്പുമുറി പോലീസ് ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. ഇന്ത്യന്‍ എക്സ്പ്രസ് ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.