500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്‌ചാത്തലവുമായ അശ്ലീല ചിത്രമാണ് ഇയാള്‍ വാട്‌സ് ആപ്പിലൂടെ അയച്ചത്. വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് നേരത്തെ സക്കീര്‍ ഈ വക്കീലിനെ സമീപിച്ചിട്ടുണ്ട്.
വക്കീലിന്റെ ഫോണില്‍ പ്രതിയുടെ നമ്പര്‍ ഇല്ലാതിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ല. ആലുവ പോലീസില്‍ നല്‍കിയ പരാതി അന്വേഷിച്ച പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് അറസ്‌റ്റ് ചെയ്‌തത്.
ചിത്രം സുഹൃത്തുക്കള്‍ക്ക് അയച്ചപ്പോള്‍ മാറിപ്പോയിയെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. ആലുവ സി.ഐ. വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
