കരുവാരക്കുണ്ട് : യുവതിയുമായി വാട്ട്സ്ആപ്പ് വഴി ബന്ധം സ്ഥാപിച്ച് വീട്ടില്‍‌ നിന്നും ഇറക്കിക്കൊണ്ടുപോയ യുവാവ് പൊലീസ് പിടിയിലായി. കാസര്‍കോട് തുരുത്തി ചെറുവത്തൂര്‍ കോട്ടക്കാല്‍ മൂലയില്‍ മുത്തലിബ് (34) നെയാണ് കരുവാരക്കുണ്ട് പോലീസ് പിടികൂടിയത്. ഭര്‍ത്താവ് വിദേശത്തുള്ള യുവതിയെ വാട്ട്സ്ആപ്പ് വഴി ബന്ധം സ്ഥാപിച്ച യുവാവ് യുവതിയെ പറഞ്ഞ് മയക്കിയാണ് കടത്തിക്കൊണ്ടുപോയത്. യുവതിയുടെ മൂന്ന് മക്കളേയും ഇയാള്‍ കൂടെ കൂട്ടിയിട്ടുണ്ട്. 

വാട്‌സ് ആപ്പിലൂടെ സ്ത്രീകളുമായി പരിചയം സ്ഥാപിക്കുകയാണ് യുവാവിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സംഭാഷണം മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയും സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്ത് വശീകരിക്കുകയുംചെയ്യും. 

ഒരാഴ്ച മുമ്പാണ് യുവതിയും മൂന്നു കുട്ടികളും യുവാവിന്റെ കൂടെ പോയത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് എസ്.ഐ. പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലെ ലോഡ്ജില്‍വെച്ച് മുത്തലിബിനെയും യുവതിയേയും കണ്ടെത്തുകയായിരുന്നു