ദില്ലി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇന്ന് രാജ്യസഭയില്‍ നടത്താനിരുന്ന കന്നി പ്രസംഗം ഉപേക്ഷിക്കേണ്ടിവന്നു. 2 ജി സ്‌പെക്ട്രം കേസില്‍ വിധി വന്നതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രാജ്യസഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു. 

കുട്ടികളുടെ കളിക്കാനുള്ള അവകാശം, സ്‌പോര്‍ട്‌സിന്റെ ഭാവി എന്ന വിഷയത്തിലായിരുന്നു സച്ചിന്‍ ഇന്ന് പ്രസംഗിക്കേണ്ടിയിരുന്നത്. 2012 ഏപ്രിലിലാണ് സച്ചിനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അടുത്ത വര്‍ഷം സച്ചിന്റെ കാലാവധി അവസാനിക്കും.