കാശ്മീര്‍: കാശ്മീര്‍ പാക്കിസ്ഥാന്‍റേതെന്ന അവകാശവാദങ്ങളെ എതിര്‍ത്തും ചോദ്യം ചെയ്തും പാക്ക് അധീന കാശ്മീരിലെ നേതാവായ തൗഖീര്‍ ഗിലാനി. കാശ്മീര്‍ പാക്കിസ്ഥാന്‍റേതാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ ഒരു കരാറുമില്ലെന്നാണ് തൗഖീര്‍ ഗിലാനി മുസാഫറാബാദില്‍ നടന്ന പൊതുപരിപാടിയില്‍ പറഞ്ഞത്.

പാക്കിസ്ഥാന്‍ കാശ്മീരിന്‍റേതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഇതിന് പിന്നില്‍ മുസ്ലീം കോണ്‍ഫറന്‍സും അവരുടെ ശിങ്കിടികളുമാണ്.കാശ്മീര്‍ പാക്കിസ്ഥാന്‍റേതാകുമെന്ന് തങ്ങളുടെ ശുചിമുറികളില്‍ വരെ അവര്‍ എഴുതിവെക്കുന്നുവെന്നും ഗിലാനി ആരോപിച്ചു. എല്ലാ അസംബന്ധങ്ങള്‍ക്കും ഒരു പരിധിയുണ്ടെന്നും ടിവി ചാനലുകളില്‍ തങ്ങളെ ചതിയന്‍മാരായാണ് പാക്കിസ്ഥാന്‍ ഉപമിക്കുന്നതെന്നും ഗിലാനി ആരോപിച്ചു.

എന്നാല്‍ കിലോയ്ക്ക് 20 രൂപ മുടക്കി ആരും വാങ്ങാത്ത പാക്കിസ്ഥാന്‍ ഉപ്പ് തങ്ങള്‍ വാങ്ങുന്നുണ്ടെന്നും ഗിലാനി പാക്കിസ്ഥാനെ ഓര്‍മ്മിപ്പിച്ചു.കാശ്മീര്‍ വിഷടനവാദി നേതാക്കളായ മിര്‍വായിസ് ഉമര്‍ ഫറൂഖ്, സജ്ജാത് ലോണിന്‍റെ പിതാവായ അബ്ധുള്‍ ഗാനി ലോണ്‍ എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ പാക്ക് ഭീകരരാണെന്നും ഗിലാനി ആരോപിച്ചു.