ബന്ധം വഷളാവുമെന്ന് രാജ്യങ്ങൾ തിരിച്ചടിച്ചു.

ന്യൂയോര്‍ക്ക്: സഖ്യരാജ്യങ്ങൾക്കെതിരെയും ഇറക്കുമതി തീരുവ വർധിപ്പിച്ച് അമേരിക്ക. കാനഡ, യൂറോപ്യൻ യൂണിയണിലെ രാജ്യങ്ങൾ, മെക്സികോ എന്നീ രാജ്യങ്ങൾക്ക് മേലാണ് സ്റ്റീൽ, അലൂമിനിയം എന്നിവയ്ക്കുള്ള ഇറക്കുമതി തീരുവ വർധിപ്പിച്ചത്. എന്നാല്‍ ബന്ധം വഷളാവുമെന്ന് രാജ്യങ്ങൾ തിരിച്ചടിച്ചു.

സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് 10 ശതമാനവും നികുതി വർധിപ്പിക്കാനാണ് വൈറ്റ് ഹൗസിന്‍റെ തീരുമാനം. രാജ്യസുരക്ഷ വരെ ന്യായീകരണമായി അമേരിക്ക നിരത്തുന്നു .യുഎസ് വ്യാപാര സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി കാനഡയും യൂറോപ്യൻ യൂണിയനും രംഗത്ത് വന്നു. ലോക വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണ് തീരുമാനമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു.

ലോക വ്യാപാര സംഘടനയെ സമീപിക്കുന്നത് കൂടാതെ അമേരിക്കയ്ക്ക് മേൽ കൂടുതൽ ഇറക്കുമതി തീരുവ ഏർപ്പെട്ടുത്താൻ നിർബന്ധിതരായതായി യൂറോപ്യൻ യൂണിയൻ വ്യാപാര കമ്മീഷണർ സെസില്ല മാംസ്റ്റോം പറഞ്ഞു. തീരുമാനത്തിൽ നിരാശയെന്ന് ബ്രിട്ടൺ പ്രസ്താവനയിറക്കി. അമേരിക്കയുള്ള ബന്ധം വഷളായേക്കുമെന്ന സൂചന കനൈഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. 

എന്നാൽ ട്രംപ് ഭരണകൂടത്തിന്‍റെ തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്കകത്തും വിമർശനമുയർന്നുകഴിഞ്ഞു. ജൂൺ മധ്യത്തോടെ ചൈനീസ് ഉല്‍പന്നങ്ങൾക്കുള്ള നികുതി നിരക്ക് പ്രഖ്യാപിക്കുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയതും ഈ ആഴ്ചയാണ്.