കഗോഷിമയിലെ ഹിരകാവ സുവോളജിക്കല്‍ പാര്‍ക്കില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. നാല്‍പ്പതുകാരനായ അകിറ ഫുറുഷോ ആണ് കൊല്ലപ്പെട്ടത്. 

ടോക്കിയോ: മൃഗശാല സൂക്ഷിപ്പുകാരനെ വെള്ളക്കടുവ ആക്രമിച്ച് കൊലപ്പെടുത്തി. ജപ്പാനിലാണ് സംഭവം. രക്തത്തില്‍ കുളിച്ചുകിടക്കുന്ന സൂക്ഷിപ്പുകാരനെ കൂട്ടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. കഗോഷിമയിലെ ഹിരകാവ സുവോളജിക്കല്‍ പാര്‍ക്കില്‍ തിങ്കളാഴ്ചയായിരുന്നു അപകടം. നാല്‍പ്പതുകാരനായ അകിറ ഫുറുഷോ ആണ് കൊല്ലപ്പെട്ടത്. 

കഴുത്തിലേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്നൊഴുകിയാണ് ഇയാള്‍ മരിച്ചത്. പാര്‍ക്കില്‍ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട നാല് വെള്ളക്കടുവകളാണ് ഉള്ളത്. കടുവയെ മയക്കുവെടി വച്ചതിന് ശേഷമാണ് ഇയാളെ കൂട്ടില്‍നിന്ന് പുറത്തെടുത്തത്. പൊലീസും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തിയിരുന്നു.