ലോകാരോഗ്യസംഘടനയുടെ ഡയറക്ടര്‍ ജിം കാംപെലാണ് തങ്ങളുടെ ജീവന്‍ ത്യജിച്ചും മറ്റുള്ളവരെ ശ്രുശ്രൂഷിച്ച മൂന്ന് വനിതകളേയും സ്മരിച്ചത്.
ആഗോളനഴ്സിംഗ് സമൂഹത്തിന്റെ ത്യാഗങ്ങളുടെ പ്രതീകമായ സിസ്റ്റര് ലിനി, പലസ്തീനിയന് നഴ്സ് റസന് അല് നജര്, ലൈബീരിയന് നഴ്സ് സലോമീ കര്വ എന്നിവരെ അനുസ്മരിച്ച് ലോകാരോഗ്യസംഘടന.(ഡെബഌൂ.എച്ച്.ഒ).
ലോകാരോഗ്യസംഘടനയുടെ ഡയറക്ടര് ജിം കാംപെലാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി തങ്ങളുടെ ജീവന് ത്യജിച്ചും മറ്റുള്ളവരെ ശ്രുശ്രൂഷിച്ച മൂന്ന് വനിതകളേയും സ്മരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു ഡെബഌൂ.എച്ച്.ഒ ഡയറക്ടറുടെ അനുസ്മരണം.
നിപ വൈറസ് ബാധിതനായ യുവാവിനെ പരിചരിചതിലൂടെയാണ് സിസ്റ്റര് ലിനിയ്ക്ക് നിപ വൈറസ് ബാധിച്ചതും പിന്നീട് മരിക്കുന്നതും. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയില് കരാര് അടിസ്ഥാനത്തില് ജോലി ചെയ്തു വരികയായിരുന്ന ലിനി രോഗികളോടും കൂട്ടിരിപ്പുകാരോടുമുള്ള മാന്യവും സ്നേഹപൂര്ണവുമായ പെരുമാറ്റം കൊണ്ടും ശ്രദ്ധ നേടിയ നഴ്സായിരുന്നു. തനിക്ക് നിപ വൈറസ് ലക്ഷണങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ ലിനി മറ്റുള്ളവരെ തന്നില് നിന്ന് അകറ്റി നിര്ത്തുകയും ആശുപത്രിയില് നേരിട്ടെത്തി ചികിത്സ തേടുകയുമായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യം വഷളായ അവര് പിന്നീട് മരണപ്പെട്ടു.
ഗാസയില് ഇസ്രയേല് നടത്തിയ വെടിവെപ്പില് പരിക്കേറ്റവരെ പരിചരിക്കുന്നതിനെടെയാണ് വെടിയേറ്റാണ് സിസ്റ്റര് റാസന് അല് നജ്ജര് എന്ന 21-കാരി കൊലപ്പെടുന്നത്. ഇസ്രയേല് സൈന്യം നടത്തിയ ആക്രമണത്തിനിടെ നഴ്സിംഗ് യൂണിഫോമില് ജോലി ചെയ്തു കൊണ്ടിരുന്ന ഇവര് കൈകള് ഉയര്ത്തി ഉപദ്രവിക്കരുതെന്ന് അഭ്യര്ത്ഥിച്ചെങ്കിലും നെഞ്ചിന് വെടിയേറ്റ് മരിക്കുകയായിരുന്നു.
ലോകത്തെ മുഴുവന് ഭീതിയിലാഴ്ത്തിയ എബോള വൈറസിനെതിരായ പോരാട്ടത്തിന്റെ മുഖമായാണ് ലൈബീരിയക്കാരിയായ സലോമി കര്വ അറിയപ്പെടുന്നത്. എബോള ബാധിച്ച ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന അവരുടെ മാതാപിതാക്കളും സഹോദരങ്ങളുടമക്കം എഴ് പേര് ഈ മഹാരോഗത്തിനിരയായി മരിച്ചിരുന്നു. രോഗശാന്തി നേടിയ ശേഷം ആതുരസേവന രംഗത്ത് സജീവമായ അവര് നൂറു കണക്കിന് രോഗികളെ പരിചരിച്ചു. ഒടുവില് 2017-ല് മരണപ്പെട്ടു. 2014 ടൈം മാഗസിന്റെ മുഖചിത്രമായി അവര് ലോകശ്രദ്ധ നേടിയിരുന്നു.
